Thursday, October 9, 2014

October 31 All Indians not use Internet

വാട്ട്സപ്പിലൂടെ പ്രചരിക്കുന്ന ഒരു മെസ്സേജിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റ്‌,
നാട്ടില്‍ [ഇന്ത്യയില്‍] ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇപ്പൊ പണികിട്ടിക്കൊണ്ടിരിക്കുകയാണല്ലോ....!!! ഇന്ന് ഫേസ്ബുക്ക്, വാട്സപ്പ്, വൈബെര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇത് നമ്മളെക്കാള്‍ നന്നായി അറിയാവുന്ന ടെലിഫോണ്‍ കമ്പനികള്‍ ഒരുമിച്ച് നിന്ന് നമ്മള്‍ ജനങ്ങളുടെ വയറ്റത്ത് അടിച്ചോണ്ടിരിക്കുകയാണ്. പണ്ട് 2GB ഉപയോഗിക്കാന്‍ 98 രൂപയായിരുന്നു, പിന്നെയത് 155 രൂപക്ക് 1GB ആക്കി. ഇപ്പോഴത് 155 രൂപക്ക് വെറും 500MB മാത്രമായി, അതും വെറും പതിനാല് ദിവസത്തേക്ക് മാത്രം [പണ്ട് 28 ദിവസം ഉണ്ടായിരുന്നു എന്നോര്‍ക്കണം]. ഇതിങ്ങനെ പോയാല്‍ എവിടെച്ചെന്ന് നിക്കുമെന്ന് ഒന്നോര്‍ത്തുനോക്കൂ.??? എത്ര കൂട്ടിയാലും ഒന്നും മിണ്ടാണ്ട്‌ നമ്മളൊക്കെ റീചാര്‍ജ് ചെയ്തോളുമെന്നും, ആരും പ്രതികരിക്കില്ല എന്നുമുള്ള അവരുടെ ദാര്‍ഷ്ട്ട്യമാണ് ഇതിനെല്ലാം കാരണം.
എന്നാല്‍ ''പ്രതികരിക്കാന്‍'' മനോഹരമായ ഒരു മാര്‍ഗ്ഗവുമായിട്ടാണ് ഇന്ന് വാട്ട്സ്ആപ്പില്‍ ഒരു മെസ്സേജ് വന്നത്, അതൊരു നല്ല വഴിയാണെന്ന് തോന്നിയത് കൊണ്ടാണ് ഞാനിത് പോസ്റ്റുന്നത്. ഈ വരുന്ന 31-ആം തിയതി [അതായത് Oct 31st] എല്ലാ ഇന്ത്യക്കാരും നെറ്റ് ഉപയോഗിക്കില്ല എന്നൊരു തീരുമാനം എടുത്താല്‍ അത് നിരന്തരം ചാര്‍ജുകള്‍ കൂട്ടുന്നവര്‍ക്കൊരു നല്ല വാണിംഗ് ആയിരിക്കുമെന്ന് മാത്രമല്ല വന്‍-നഷ്ട്ടവും കൂടിയായിരിക്കും. കഴിയുമെങ്കില്‍ ഈ വിവരം ഷെയര്‍ വഴി എല്ലാവരെയും അറിയിക്കുകയും, സഹകരിക്കുകയും ചെയ്യുക. ഭക്ഷണംപോലും ഒഴിവാക്കി ആളുകള്‍ സമരം ചെയ്യുന്ന ഇക്കാലത്ത് ഇത്രെയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത്??? ഒന്നുമില്ലേലും നമുക്ക് ഉപകാരമുള്ള കാര്യമല്ലേ??? എങ്ങാനും ഈ പരീക്ഷണം വിജയിച്ചാല്‍ അതൊരുപക്ഷേ നമ്മളെ പിഴിയുന്ന ടെലിഫോണ്‍ കമ്പനികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഗുണപാഠമായിരിക്കും, നമുക്കും ചിലത് ചെയ്യാന്‍ കഴിയുമെന്ന നല്ല ഒന്നാന്തരം ഗുണപാഠം.
ഇനിയഥവാ നിങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ലെങ്കില്‍കൂടി അനുകൂലിക്കുന്നവരെ നിരുല്‍സാഹപ്പെടുത്തരുത് എന്നൊരു അപേക്ഷയുണ്ട്...[അല്ലാ, അമ്മയെ തല്ലിയാലും രണ്ടു പക്ഷം പിടിക്കാന്‍ ആളുള്ള നാടല്ലേ നമ്മടെ???അതോണ്ട് പറഞ്ഞതാ]

India Mangalyaan - Rocket

ഇന്തൃ വിജയകരമായി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയതിന് പകരമായി പാകിസ്ഥാൻ സൂര്യനിലേക്ക് റോക്കറ്റ് അയക്കുമെന്ന് ബിലാവൽ...
റോക്കറ്റിൻറ്റെ കിക്ക് സ്റ്റാർട്ട് എന്ചിന് വേണ്ടി ബജാജ് സ്കൂട്ടറുമായി കരാർ ഒപ്പിട്ടതായി അദ്ധേഹം അറിയിച്ചു...
സൂര്യൻറ്റെ അതികഠിനമായ ചൂടിൽ റോക്കറ്റ് ഉരുകിപ്പോകില്ലേ എന്ന ചോദ്യത്തിന് ബിലാവൽ ചിരിച്ച് കൊണ്ട് പറഞ്ഞു.... ഞങ്ങൾ പാകിസ്ഥാനികൾ മണ്ടൻമാരല്ല ഞങ്ങൾ രാ(തിയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്....