അഹമ്മദാബാദ്: സ്വച്ഛ ഭാരത് പരിപാടിയുടെ ഭാഗമായി സ്കൂള്‍ ശുചീകരിക്കുകയായിരുന്നു ഗുജറാത്തിലെ ആ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും. സ്കൂള്‍ ഓഫീസിലെ പഴയ അലമാരകള്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പഴയ പെട്ടി തുറന്നപ്പോള്‍ എന്നാല്‍, അവരാകെ ഞെട്ടിപ്പോയി. ഒരു കോടി രൂപയായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മറ്റൊരു പഴയ അലമാരയില്‍നിന്ന് കിട്ടിയ പഴ്സില്‍ ഉണ്ടായിരുന്നത് 21 സ്വര്‍ണ ബിസ്കറ്റുകള്‍ ആയിരുന്നു. ഏതാണ്ട് 59 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റുകള്‍!
ചന്ദ് ഖേദയിലെ ഒ എന്‍.ജി.സി കാമ്പസിലുള്ള കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ഇവിടെ കുട്ടികളും അധ്യാപകരും കൂടി ശുചീകരിച്ചത്. സ്കൂള്‍ ഓഫീസിലെ പൊടി നിറഞ്ഞ പഴയ അലമാരകളൊക്കെ കൂട്ടത്തില്‍ ഇവര്‍ വൃത്തിയാക്കി. അഴോണ് ഇവ കണ്ടെത്തിയത്. അന്തം വിട്ടുപോയ ഹെഡ്മാസ്റ്റര്‍ അവ്ദേശ് ഞ്ജാന്‍ പ്രസാദ് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി എണ്ണിയപ്പോഴാണ് തുക എത്രയെന്ന് കണ്ടെത്തിയത്.
ആരുടേതാണ് ഈ പണം എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment