
മാഞ്ചസ്റ്റര്‍: അര്‍ബുദം ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ പോരെ? എട്ടുവയസുകാരി മകളുടെ സംശയം കേട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ബ്രേക് ത്രൂ ബ്രെസ്റ്റ് കാന്‍സര്‍ യൂണിറ്റിലെ ശാസ്ത്രജ്ഞരായ പ്രൊഫസര്‍ ലിസാന്റിയും ഭാര്യ ഡോ.ഫെഡറിക്ക സോട്ജിയയും ആദ്യം ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മകളുടെ ആശയത്തെ ഒന്ന് പരീക്ഷിക്കാന്‍ ഇരുവരും തീരുമാനിച്ചു.
അര്‍ബുദത്തിന് മരുന്നുകണ്ടെത്താനുള്ള ശ്രമങ്ങളാണ് മാതാപിതാക്കള്‍ നടത്തുന്നതെന്നറിഞ്ഞപ്പോഴാണ് കാമില എന്ന എട്ടുവയസുകാരി തന്റെ സംശയം അവരുമായി പങ്കുവെച്ചത്. പലതരം അര്‍ബുദങ്ങള്‍ക്ക് വ്യത്യസ്തതരത്തിലുള്ള ചികിത്സാചെലവുകള്‍ സ്വീകരിച്ചാല്‍ രോഗശമനമുണ്ടാകുമോ എന്നറിയാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇരുവരും.

മകളുടെ സംശയം ഇവരെ പുതിയ വഴിത്തിരിവുകളിലെത്തിച്ചിരിക്കുകയാണ്. കോശങ്ങളിലുള്ള മൈറ്റോ കോണ്‍ട്രിയയാണ് ശരീരത്തിലെ ഓരോ കോശത്തിനും വേണ്ട ഊര്‍ജ്ജം നല്‍കുന്നത്. ഈ ഊര്‍ജ്ജം ഉപയോഗിച്ച് കോശങ്ങള്‍ അനേകമായി വിഘടിച്ചു പെരുകി ട്യൂമറുകളായി മാറുന്നു. കാന്‍സര്‍ വിത്തുകോശങ്ങള്‍ (സ്റ്റെം സെല്‍) വിഘടിച്ചു പെരുകിയാണ് എല്ലാത്തരം അര്‍ബുദങ്ങളും ഉണ്ടാകുന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കോശങ്ങള്‍ വിഘടിക്കുന്നതും പെരുകുന്നതും തടയാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളിലുള്ള മൈറ്റോ കോണ്‍ട്രിയയെ നശിപ്പിച്ച് ട്യൂമറുകള്‍ ഇല്ലാതാക്കാന്‍ കഴിയുമല്ലോ എന്ന ആശയമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment