പെഷവാര്‍: ലോകത്തെ നടുക്കിയ പെഷാവര്‍ സൈനീക സ്‌കൂള്‍ ആക്രമണത്തിന് മൂന്നാഴ്ചകള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്നു. എല്ലാ കുട്ടികളും ഇന്ന് ക്ലാസില്‍ എത്തിയില്ല.സ്‌കൂളിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് ജീവിക്കേണ്ടി വന്ന ഏറ്റവും കടുത്ത ദിവസങ്ങളില്‍ ഒന്നായിരുന്നു 2014 ഡിസംബര്‍16. 133 കുട്ടികളടക്കം 152പേര്‍ ഭീകരരുടെ തോക്കിനിരയായ ദിവസം.
മുല്ല ഫസലുള്ളയുടെ തെഹ്രീക് ഇ താലിബാന്റെ പ്രതികാരമായിരുന്നു അരും കൊല. വടക്കന്‍ വസീറിസ്ഥാനില്‍ തുടരുന്ന സൈനിക ആക്രമണത്തിനുള്ള മറുപടിയാണ് സ്‌കൂള്‍ ആക്രമിച്ചതെന്ന് തെഹ്രീക് താലിബാന്‍ പറഞ്ഞത് തളം കെട്ടിക്കിടക്കുന്ന ചോരയുടെ മണം നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, ഒന്നും കുട്ടികള്‍ മറന്നിട്ടുണ്ടാകില്ലഅന്ന് രക്ഷപ്പെട്ട എല്ലാ കുട്ടികളും ഇന്ന് ക്ലാസില്‍ എത്തിയില്ല. കുടെയില്ലാത്ത സഹപാഠികളുടെ ഓര്‍മകളായിരിക്കും ക്ലാസിലത്തിയ കുട്ടികളെ വേട്ടയാടുക. പ്രിന്‍സിപ്പലും അവര്‍ക്കൊപ്പം ഇന്നില്ല.
ഭീകരര്‍ ജീവനെടുത്തവരില്‍ ഒരാള്‍ പ്രിന്‍സിപ്പല്‍ താഹിറ ഖാസിയായിരുന്നു. പാക്കിസ്ഥാനിലെ മറ്റ് സ്‌കൂളുകളും ഇന്നാണ് തുറന്നത്. സേന സ്‌കൂളിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്‌കൂളിലെ ചാടിക്കടക്കാന്‍ കഴിയാത്ത വിധം മതിലിന്റെ ഉയരം വര്‍ധിപ്പിച്ചു. കമ്പി വേലി ചാടിക്കടന്നായിരുന്നു ബോംബ് ധാരികളായ ഏഴ് ഭീകരര്‍അന്ന് പെഷവാര്‍ സ്കൂകൂളില്‍ എത്തിയത്.
മനസില്‍ നന്മ മാത്രമുള്ള അവരെ കൊന്നൊടുക്കിയിട്ട് താലിബാന്‍ എന്തുനേടി എന്ന ചോദ്യം ബാക്കിയാവുകയാണ് കുട്ടികള്‍ ഒരുപാട് വേദനിക്കുന്നുണ്ടാകണം. പക്ഷേ അവര്‍ക്ക് പഠിക്കാതിരിക്കാന് വവയ്യല്ലോ. അക്ഷരം പഠിക്കുന്നവരെ ആയുധത്തിനിരയാക്കിയവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മറുപടി പഠിച്ച് തോല്‍പ്പിക്കുകയെന്നത് തന്നെയാണ്. 2014 ഡിസംബര്‍ 16 അവര്‍ മറക്കില്ല.
No comments:
Post a Comment