Monday, February 2, 2015

ഹാർലി ഡേവിഡ്സനെ കടത്തിവെട്ടി റോയൽ എൻഫീൽഡ്

enfield

ഹാർലി ഡേവിഡ്സനെ കടത്തിവെട്ടി ഇന്ത്യയുടെ സ്വന്തം റോയൽ എൻഫീൽഡ്. 2014 ൽ എൻഫീൽഡ് മൂന്നു ലക്ഷത്തിലധികം ബൈക്കുകൾ വിറ്റുവെങ്കിൽ ഹാർലി ഡേവ്സന്റെ ആഗോള വിൽപ്പന 2.67 ലക്ഷം മാത്രമായിരുന്നു. 100 സിസി ബൈക്കുകൾ അരങ്ങുവാണ തൊണ്ണൂറുകളിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട റോയൽ എൻഫീൽഡിന്റെ കുതിച്ചുചാട്ടമാണ് പിന്നീട് കണ്ടത്. യുവതലമുറയെ ആകർഷിക്കുന്ന മോഡലുകളുമായി തിരിച്ചുവന്ന എൻഫീൽഡ് ഇന്ന് ഹാർലി ഡേവിഡ്സൻ എന്ന ആഗോള ഭീമനെത്തന്നെ കടത്തിവെട്ടിയിരിക്കുകയാണ്. ഹാർലിയുടെ ബൈക്കുകളുടെ വില അഞ്ചുലക്ഷത്തിലാണ് തുടങ്ങുന്നതെങ്കിൽ എൻഫീൽഡിന്റ താരതമ്യേനയുള്ള വിലക്കുറവാണ് കമ്പനിക്ക് മേൽക്കൈ നൽകിയത്. 

No comments:

Post a Comment