Sunday, November 30, 2014

ബിരുദപഠനത്തിന് ഇനി നിര്‍ബന്ധിത സൈനിക സേവനം



രാജ്യത്ത് സൈനിക പരിശീലനം കോളേജ് തലത്തില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡിഗ്രി തലത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത സൈനിക വിദ്യാഭ്യാസവും പരിശീലനവും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ കോളേജുകളില്‍ ഇത് വൈകാതെ നടപ്പാക്കുമെന്നാണ് സൂചന.
നിര്‍ബന്ധിത സൈനിക പരിശീലനം രാജ്യത്തെ യുവജനങ്ങള്‍ക്ക് നല്‍കണമെന്നത് ആര്‍.എസ്.എസ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. സര്‍ക്കാരില്‍ ഇതേ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരികാര്‍ നല്‍കിയത്. 14 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള യുവജനങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി അവിനാശ് റായ് ഖന്ന രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ല് നിരസിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വഴിക്കുള്ള ആലോചന നടത്തുന്ന കാര്യം പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ 17 വയസുമുതല്‍ 25 വയസുവരെയുള്ളവരുടെ എണ്ണം 16 കോടിയോളമാണ്. ഇവര്‍ക്ക് ഒരു വര്‍ഷം സൈനിക പരിശീലനം നടത്തുന്നതിന് 60,000 കോടി രൂപയോളം വരും. ഇത് ഒറ്റയടിക്ക് നടപ്പാക്കാനുള്ള സാമ്പത്തിക, ഭൗതിക, സങ്കേതിക സാഹചര്യം ഇപ്പോള്‍ സര്‍ക്കാരിനില്ലാണ് മന്ത്രി പറഞ്ഞത്. അതേസമയം ബിരുദം ലഭിക്കുന്നതിന് നിര്‍ബന്ധിതമായും സൈനിക പരിശീലനം നേടിയിരിക്കണം എന്ന തലത്തില്‍ വിദ്യാഭ്യാസ നിയമം മാറ്റുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും അവര്‍ പഠിക്കുന്ന വിഷയത്തിന് പുറമേ ബിരുദവിദ്യാഭ്യാസത്തിന്റെ ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ചെയ്യാവുന്ന ഒരു കോഴ്‌സായാണ് സൈനിക പരിശീലനം ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. വര്‍ഷം 50 മുതല്‍ 60 മണിക്കൂര്‍ വരെ സൈനിക പരിശീലനത്തിന് വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുക എന്നതാണ് പരിപാടി. ഈ ആശയത്തിന് രാഷ്ട്രീയത്തിനപ്പുറം പാര്‍ലമെന്റിന്റെ പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

Saturday, November 29, 2014

No Roaming chrges from today



MUMBAI: You can expect All-India mobile number portability (MNP) in a little over three months. This means that the next time you shift residence to another city, such as Kolkata or Delhi, you can retain the same mobile number as a "local number" and save on the expensive roaming charges.

"A couple of months ago, the Telecom Regulatory Authority of India (TRAI) had made recommendations to the department of telecommunication (DoT) in Delhi to implement national MNP within six months. We expect people to get mobile number portability across the country by March 2014," said Madan Mohan, TRAI regional advisor, during a consumer outreach programme in Mumbai on Tuesday.

At present, mobile number portability is applicable only within a particular circle. For example, a Mumbaikar is part of the Mumbai circle and can get mobile number portability [the freedom to retain the same number despite changing a service provider] only within this circle. But when a Mumbaikar is in another city/town, his or her mobile phone attracts national roaming charges. "When the national MNP comes into effect, one can register his mobile phone as a local number anywhere in the country," said Mohan. This will benefit lakhs of consumers, especially those with transferable jobs.

The TRAI has also warned citizens about calls from international numbers, especially from Pakistan and few other countries. "We have come across complaints wherein people have returned the call, which was later found to be bogus, and were charged Rs 50 per call," Mohan said. He advised people not to respond to any missed calls with numbers having prefix other than +91.

Mobile users should also be cautious about telemarketing calls, he said. "Most calls come from 10-digit numbers, which is unwarranted. We have sent notices to a few banks and marketing agencies for illegally soliciting with mobile users from 10-digit numbers. Telemarketing calls should have a prefix of 140, else it is an unauthorized one," Mohan said. Consumers can lodge complaints on 1909.

He added that mobile tower radiation was an issue to be dealt with by the TERM cell of DoT. "If operators have any problems providing connectivity due to the ongoing opposition from activists, they should give us in writing."

Friday, November 28, 2014

9 കോടി പട്ടിണിക്കാർ രക്ഷപ്പെടും 65 പേർ നികുതി നൽകിയാൽ

 Poverty India

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 65 പേർക്ക് ഒന്നര ശതമാനം സ്വത്ത് നികുതി ചുമത്തിയാൽ ആ പണംകൊണ്ട് ഒൻപതു കോടി ജനങ്ങളെ ദയനീയ ദാരിദ്യ്രത്തിൽനിന്നു കരകയറ്റാനാകുമെന്ന് സന്നദ്ധ സംഘടനയായ ഓക്സ്ഫാമിന്റെ പഠനം.
1990 കളിൽ രണ്ടു പേർ മാത്രമുണ്ടായിരുന്ന അതിസമ്പന്ന പട്ടികയിലാണിപ്പോൾ 65 പേർ. ഇവരുടെ മൊത്തം ആസ്തി ഇന്ത്യയിലെ മുഴുവൻ പട്ടിണിയും മാറ്റാൻ വേണ്ടുന്നതിന്റെ ഇരട്ടിയാണ്. ഇന്ത്യയിലേക്കു വരുന്ന വിദേശ നിക്ഷേപത്തിന്റെ പകുതിയിലേറെയും നികുതി ഒഴിവാക്കാനുള്ള സുരക്ഷിത താവളങ്ങളായി കരുതപ്പെടുന്ന രാജ്യങ്ങളിലൂടെ വരുന്നതാണെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ നിഷ അഗർവാൾ പറഞ്ഞു. ആരോഗ്യ രംഗത്തു ചെലവിടുന്നതിന്റെ ഇരട്ടിയോളമാണ് രാജ്യം സൈനികാവശ്യങ്ങൾക്കു ചെലവിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സമ്പന്നരാഷ്ട്രങ്ങളിലെപ്പോലെ രാജ്യത്തും അസമത്വം പെരുകുകയാണ്. ബഹുരാഷ്ട്ര കമ്പനികളും അതിസമ്പന്നരും നികുതി വെട്ടിക്കുന്നത് തടയേണ്ടത് സാമ്പത്തിക അസമത്വം അവസാനിപ്പിക്കാൻ അത്യാവശ്യമാണെന്ന് ഓക്സ്ഫാം പറയുന്നു.

ഫേസ്‍ബുക്കില്‍ 2000 ഫ്രണ്ട്സുണ്ടോ ? ഈ ആഢംബര ഹോട്ടലില്‍ സൗജന്യമായി താമസിക്കാം


ഫേസ്‍ബുക്കാണ് ലോകത്തിന്റെ സ്‍പന്ദനമെന്ന് കരുതുന്ന ന്യൂജനറേഷന്‍, ഫ്രീക്ക് പിള്ളേര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ ഫേസ്‍ബുക്ക് സുഹൃത്തുക്കള്‍ക്ക് ഇന്ന് ഡോളറിന്റെ വിലയാണ്. അവരോടു നിങ്ങള്‍ നന്ദി പറയണം. കാരണം മറ്റൊന്നുമല്ല, നിങ്ങള്‍ക്ക് ഫേസ്‍ബുക്കില്‍ ആയിരക്കണക്കിന് സുഹൃത്തുക്കളുണ്ടോ ? എങ്കില്‍ യൂറോപ്പിലെ ഒരു ആഢംബര ഹോട്ടലില്‍ ഏഴു രാത്രികള്‍ സൗജന്യമായി താമസിക്കാന്‍ അവസരമൊരുങ്ങുന്നു. സ്റ്റോക്ക്ഹോമിലെ നോര്‍ഡിക് ലൈറ്റ് ഹോട്ടലാണ് വാഗ്‍ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സാധാരണ അതിഥികളില്‍ നിന്നു 230 പൌണ്ട് ഒരു രാത്രിക്ക് വിലയിടുന്ന മുറിയാണ് നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്സുണ്ടോ ? അങ്ങനെ എങ്കിലും നിങ്ങള്‍ക്ക് ഇവിടെ റൂം സൗജന്യം തന്നെ. ഫേസ്‍ബുക്ക് സുഹൃത്തുക്കളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ ഇളവുകളുമുണ്ട്. 500 സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ സമ്പാദിച്ചവര്‍ക്ക് ഈ ഹോട്ടലില്‍ റൂമിന് 5 ശതമാനം ഇളവ് അനുവദിക്കും. അത് ആയിരം സുഹൃത്തുക്കളാണെങ്കില്‍ 10 ശതമാനവും 1500 എങ്കില്‍ 15 ശതമാനവും 2000 സുഹൃത്തുക്കളെങ്കില്‍ നൂറു ശതമാനം സൗജന്യമായി ലഭിക്കും. സോഷ്യല്‍നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെ സ്വാധീനം മുതലെടുക്കാന്‍ ബിസിനസ് വമ്പന്‍മാര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, സ്റ്റോക്ക്ഹോമിലേക്ക് ഇന്റര്‍നെറ്റിലെ സെലിബ്രിറ്റികള്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

ഒരു കോടി ചെലവില്‍ ഒരു മലയാള ഗാനം





ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കസിന്‍സി'ലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഫെസ്റ്റീവ് മൂഡിലുള്ള ഗാനം ഒരു കോടി ബജറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബെംഗലൂരു പാലസിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് നര്‍ത്തകരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അണിനിരത്തിയാണ് പശ്ചാത്തലത്തിന് കൊഴുപ്പേകിയിരിക്കുന്നത്.


 

'കൊലുസു തെന്നി തെന്നി' എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ശ്രേയ ഘോഷാല്‍, യാസ്‌നിന്‍, ടിപ്പു എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍. ജോസഫ് നെല്ലിക്കല്‍ ആണ് ഗാനരംഗത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സായി.

Thursday, November 20, 2014

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു

മലപ്പുറം: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍വര്‍ദ്ധിക്കുന്നു. നിലവിലെ ബ്രോഡ്ബാന്‍ഡ് പ്രതിമാസപദ്ധതി നിരക്കുകളിലാണ് വര്‍ദ്ധന. പുതിയനിരക്കും ബ്രാക്കറ്റില്‍ പഴയനിരക്കും: 250(350), 275(375), 299(345), 550(650), 800(845), 900(945), 1425(1495).

ഡിസംബര്‍ ഒന്നുമുതലാണ് പുതിയനിരക്കുകള്‍ നിലവില്‍വരുന്നത്. അതേസമയം നിലവിലുള്ള 275 രൂപ പദ്ധതിയില്‍ പുതിയനിരക്ക് 375 ആകുന്നതോടൊപ്പം ഡാറ്റ ഉപയോഗത്തിന്റെ പരിധി 1 ജി.ബി.എന്നത് 1.5 ജി.ബി.ആയി മാറും.

വാര്‍ഷിക വരിസംഖ്യ ഒന്നിച്ച് അടച്ചവര്‍ക്ക് നിലവിലുള്ള കാലാവധിക്ക് ശേഷംമാത്രമേ പുതുക്കിയനിരക്ക് പ്രാബല്യത്തില്‍ വരികയൂള്ളൂവെന്ന് ബി.എസ്.എന്‍.എല്‍. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

നോക്കിയ തിരിച്ചുവരുന്നു എന്‍1 ടാബ്‌ലെറ്റുമായി

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള എന്‍1 ടാബ്‌ലെറ്റ് ജനുവരിയില്‍

നോക്കിയ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തങ്ങളുടെ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിന് വിറ്റ ശേഷം നോക്കിയ ഗാഡ്ജറ്റ് വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. എന്‍1 എന്ന ടാബ്‌ലെറ്റുമായാണ് നോക്കിയ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയ ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് വിപണിയില്‍ എത്തിച്ചത്. ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഗാഡ്ജറ്റ് വിപണിയില്‍ നിന്നും അപ്രത്യക്ഷമാകുമോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി നോക്കിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചത്.

നോക്കിയ ബ്രാന്‍ഡ് വീണ്ടും ഉപയോക്താക്കളില്‍ എത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് നോക്കിയ ടെക്‌നോളജീസ് തലവന്‍ സെബാസ്റ്റിയന്‍ നിസ്‌ട്രോം പറഞ്ഞു. മികച്ച ഡിസൈനിലും ടെക്‌നോളജിയിലും ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞാണ് എന്‍1 വിപണിയില്‍ എത്തിക്കുന്നതെന്ന് നിസ്‌ട്രോം കൂട്ടിച്ചേര്‍ത്തു.


7.9 ഇഞ്ച് സ്‌ക്രീനും ആകര്‍ഷകമായ അലുമിനിയം ബോഡിയുമായാണ് നോക്കിയയുടെ എന്‍1 എത്തുന്നത്. 6.9 മില്ലിമീറ്റര്‍ ആണ് എന്‍1 ന്റെ കനം. ആന്‍േഡ്രായ്ഡ് 5.0 പതിപ്പായ ലോലിപോപ്പിലാകും ടാബിന്റെ പ്രവര്‍ത്തനം. 64-ബിറ്റ് ഇന്റല്‍ ക്വാഡ്-കോര്‍ ആറ്റം പ്രൊസസ്സര്‍ കരുത്തുപകരുന്ന ഗാഡ്ജറ്റില്‍ നോക്കിയയുടെ സ്വന്തം സെഡ് ലോഞ്ചര്‍ യൂസര്‍ ഇന്റര്‍ഫേസായ 'Skin' ഉം ഉണ്ട്.

കണക്ടിവിറ്റിയ്ക്കായി മൈക്രാ യുഎസ്ബി പോട്ടും ഇതില്‍ നല്‍കിയിട്ടുണ്ട്. 5300 മില്ലിആമ്പെയറിലുള്ള ലിഥിയം-അയണ്‍ ബാറ്ററിയാകും ടാബിന് ജീവനേകുക. കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ജനുവരിയില്‍ ചൈനയിലാണ് നോക്കിയ എന്‍1 പുറത്തിറങ്ങുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ടാബ്‌ലെറ്റ് എത്തും. 249 ഡോളര്‍ (ഏകദേശം 15,000 രൂപ) ആണ് നോക്കിയ ഇട്ടിരിക്കുന്ന വില.

പതിവില്‍ നിന്നു വ്യത്യസ്തമായി നോക്കിയ നേരിട്ടല്ല ഗാഡ്ജറ്റ് നിര്‍മിച്ചിരിക്കുന്നത്. തായ്‌വാനില്‍ നിന്നുള്ള 'ഫോക്‌സ്‌കോണ്‍' എന്ന കമ്പനിയാണ്. ബ്രാന്‍ഡ്‌നെയിം, ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവ നോക്കിയയുടേതാണ്. ഇവ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഫോക്‌സ്‌കോണിന് നല്‍കുകയായിരുന്നു.

രൂപകല്‍പനയില്‍ ഐപാഡ് മിനിയുമായി ചെറുതല്ലാത്ത സാമ്യം പുലര്‍ത്തുന്നുണ്ട് നോക്കിയ ടാബ്‌ലെറ്റ്. മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് നോക്കിയ ബ്രാന്‍ഡിങ്ങില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുന്ന എന്‍1 ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖ ടാബ്‌ലെറ്റ് നിര്‍മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. അടുത്ത വര്‍ഷം ടാബ്‌ലെറ്റ് വില്‍പന 11 ശതമാനം വളര്‍ന്ന് 22.8 കോടി യൂണിറ്റുകളിലേക്ക് ഉയരുമെന്നാണ് മാര്‍ക്കറ്റ് സ്റ്റഡികള്‍ വ്യക്തമാക്കുന്നത്.


സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ നിന്ന് നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ മൈക്രോസോഫ്റ്റ് ഇപ്പോഴും നോക്കിയ എന്ന പേര് ഉപയോഗിക്കുന്നുണ്ട്. അടുത്ത പത്തു വര്‍ഷത്തേക്ക് ഫോണുകളില്‍ നോക്കിയ ബ്രാന്‍ഡ്‌നെയിം ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റിന് അവകാശമുണ്ട്. നോക്കിയയും മൈക്രോസോഫ്റ്റും ഒരേ ബ്രാന്‍ഡ്‌നെയിമില്‍ ഗാഡ്ജറ്റുകള്‍ എത്തിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമോ എന്ന സംശയമുയര്‍ത്തുന്നുണ്ട്.

മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ വില്‍പന കരാര്‍ പ്രകാരം 2016 വരെ നോക്കിയക്ക് സെല്‍ഫോണുകള്‍ നിര്‍മിക്കാനാവില്ല. എന്നാല്‍ മറ്റു മൊബൈല്‍ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ല. നോക്കിയയുടെ പുതിയ സംരംഭത്തിന് തങ്ങളുമായി ബന്ധമൊന്നുമില്ല എന്നു മാത്രമായിരുന്നു നോക്കിയ ടാബ്‌ലെറ്റ് പുറത്തിറക്കുന്നതിനെ കുറിച്ചുള്ള മൈക്രോസോഫ്റ്റിന്റെ പ്രതികരണം.

ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018 ല്‍



ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം ദൗത്യമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു.

'2018-ല്‍ ഈ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷ. ലാന്‍ഡര്‍ ആന്‍ഡ് റോവര്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യം. ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പേക്കണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബര്‍ 24-നാണ് ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തിന് ശേഷമായിരിക്കും രണ്ടാം ചൊവ്വാദൗത്യം. ചന്ദ്രയാന്‍ രണ്ട് 2016-ലാണ് വിക്ഷേപിക്കുക. ചന്ദ്രന്റെ ഉപരിതലത്തില്‍ പേടകത്തെ ഇറക്കിയുള്ള പരീക്ഷണമാണ് ചന്ദ്രയാന്‍ രണ്ടിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന സാങ്കേതികനേട്ടം ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് ശക്തമായ വിക്ഷേപണവാഹനം ആവശ്യമാണ്. ആദ്യ ദൗത്യത്തിന് ഉപയോഗിച്ചത് പി.എസ്.എല്‍.വി. റോക്കറ്റാണ്. രണ്ടാം ദൗത്യത്തിനായി ജി.എസ്.എല്‍.വി. വിക്ഷേപണ വാഹനം സജ്ജമാക്കണം.

കൂടതല്‍ പേ ലോഡുകളുമായുള്ള പര്യവേക്ഷണപേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കണമെങ്കില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആവശ്യമാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജി.എസ്.എല്‍.വി. ഇതിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ.

രണ്ടു മുതല്‍ മൂന്നു വരെ ടണ്‍ ഭാരമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാനും ഇത്തരം റോക്കറ്റ് ആവശ്യമാണ്. ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയുടെ 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജിനിക് എന്‍ജിനുള്ള ജി.എസ്.എല്‍.വിക്ക് കഴിയുമെന്നും ശിവകുമാര്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ ജനവരിയില്‍ നടന്ന ജി.എസ്.എല്‍.വി. വിക്ഷേപണം വിജയമായിരുന്നു. ഇതിന്റെ പരിഷ്‌കരിച്ച ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് ഡിസംബറില്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ ഇ-ലൈബ്രറി



വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ ഇ-ലൈബ്രറി ഒരുക്കുന്നു. ക്ലാസ്സ് മുറികളില്‍ വൈഫൈ ലഭ്യമാക്കി ആവശ്യമായ പുസ്തകങ്ങളും മറ്റു പഠനോപാധികളും വിദ്യാര്‍ത്ഥികളിലേക്ക് നേരിട്ട് എത്തിക്കാനാണ് മാനവ ശേഷി വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

'സ്വയം' എന്ന പേരില്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളും (MOOC- Massive open online course) മന്ത്രാലയം ആരംഭിക്കുന്നുണ്ട്. ഇതിനായുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും മാനവ ശേഷി വികസന മന്ത്രാലയം ഉപദേഷ്ടാവ് അമിത ശര്‍മ പറഞ്ഞു. ഇ-ലൈബ്രറിയ്ക്കും വൈഫൈ കണക്ടിവിറ്റിയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ കോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തെ വമ്പന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എഡെക്‌സുമായി (Edex) ബോംബെ ഐഐടി കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായും അമിത ശര്‍മ വ്യക്തമാക്കി. ഇന്തോ-യുഎസ് ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കവെയാണ് അമിത ഇക്കാരയങ്ങള്‍ വെളിപ്പെടുത്തിയത്.

സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉന്നത വിദ്യാഭ്യാസം 'നോളജ് എക്കണോമി' എന്ന ലക്ഷ്യത്തെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ആര്‍ ചിദംബരം പറഞ്ഞു. നാളെയുടെ പഠനോപാധിയായി അറിയപ്പെടുന്ന സംവിധാനമാണ് മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.

ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഇന്റര്‍നെറ്റ് ഉപയോക്താവാകുന്നു

60 കോടി ഉപയോക്താക്കളുള്ള ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യം. തൊട്ടുപിന്നിലാണ് അമേരിക്ക. ഒക്ടോബറിലെ കണക്കുപ്രകാരം 27.8 കോടി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലുള്ളത്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിച്ചുചാട്ടത്തിന് കാരണം മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ്. നിലവില്‍ 11.9 കോടി നഗരവാസികള്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. നാല് കോടി ഗ്രാമവാസികളും. ഇത് യഥാക്രമം 12.8 കോടിയും നാലരക്കോടിയുമാകുമെന്നാണ് കണക്ക്.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കണക്ക് രസകരവും ശ്രദ്ധേയമാണ്. 2013 ഡിസംബറില്‍ 21.3 കോടി പേരായിരുന്നു ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 27.9 ആയി. 2015 ഡിസംബറില്‍ ഉപയോക്താക്കളുടെ എണ്ണം 35.5 കോടിയായി ഉയരുമെന്നാണ് കണക്ക്. ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വളര്‍ച്ച 32 ശതമാനമാണ്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ നിന്ന് പത്തുകോടിയായി ഉയരാന്‍ പത്തുവര്‍ഷത്തില്‍ കൂടുതലെടുത്തു. എന്നാല്‍ പത്തുകോടിയില്‍ നിന്ന് ഇരുപതുകോടിയാകാന്‍ വെറും മൂന്നുവര്‍ഷമേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ഇരുപതുകോടിയില്‍ നിന്ന് മുപ്പതുകോടിയാകാന്‍ എടുത്തത് വെറും ഒരുവര്‍ഷം- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Wednesday, November 19, 2014

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശന് വയസ് 179



വാരണാസി: ഇത് മഹാഷ്ടാ മുറാസി. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ഗിന്നസ് റെക്കോർഡാണ് ഈ മുത്തച്ഛന് സ്വന്തമായുള്ളത്. 1835 ജനുവരി ആറിനാണ് താൻ ജനിച്ചതെന്നാണ് മുറാസി പറയുന്നത്. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന മുറാസി 1903 വരെ വാരണാസിയിലാണ് കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 1957 വരെ നഗരത്തിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്ത അദ്ദേഹം തന്റെ  നൂറ്റി ഇരുപത്തിരണ്ടാമത്തെ വയസിലാണ് വിരമിച്ചത്.  ''ഞാൻ വളരെ കാലമായി ജീവിച്ചിരിക്കുകയാണ്. എന്റെ ചെറുമക്കളും അവരുടെ മക്കളുമെല്ലാം മരിച്ചു പോയി. മരണം എന്നെ മറന്നു പോയെന്നാണ് തോന്നുന്നത്. നൂറ്റന്പതും, നൂറ്റെഴുപതും വയസ് പിന്നിട്ടിട്ടും ഞാൻ മരിച്ചില്ല. ഞാനൊരു അനശ്വരനാണെന്നാണ് തോന്നുന്നത്. എന്തായാലും ഇത് ഞാൻ ആസ്വദിക്കുകയാണ്'', മുറാസി പറയുന്നു.മുറാസിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയിൽ കാർഡുകളിലുമെല്ലാം അദ്ദേഹം പറയുന്ന വിവരങ്ങൾ വ്യക്തമാണ്. എന്നാൽ ഇക്കാര്യം ഇതു വരെ വൈദ്യ പരിശോധന നടത്തി തെളിയിക്കാൻ സാധിച്ചിട്ടില്ല. അവസാനമായി മുറാസി സന്ദർശിച്ച ഡോക്ടർ 1971ൽ അന്തരിച്ചു. അതിനു മുന്പുള്ള അദ്ദേഹത്തിന്റെ വൈദ്യ റെക്കോർഡുകളൊന്നും ലഭ്യമല്ല.

Tuesday, November 18, 2014

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വന്‍ വളര്‍ച്ച

 
അമേരിക്കയില്‍ തുടങ്ങും, ഇന്ത്യവഴി ബ്രസീലിലെത്തി അവസാനിക്കും. ഓര്‍ക്കുട്ടിന്റെ ജനനവും മരണവുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെപ്പറ്റി കുറച്ചുനാളായി പറഞ്ഞുകേള്‍ക്കു ന്ന തമാശയാണിത്. അതൊക്കെ പണ്ട്. ഇന്ന് ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ നോട്ടമിട്ടിരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നമ്മളെന്ന് എല്ലാവര്‍ക്കുമറിയാം.

ആഗോള ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍ക്ക് ഇന്ത്യ ഒരു പരീക്ഷണശാലയാകുന്നത് എങ്ങിനെയെന്ന് ഒന്നു കൂടി തെളിയിക്കുകയാണ് അമേരിക്കയിലെ പ്രമുഖ മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ ഇ മാര്‍ക്കറിന്റെ (വങമിക്ഷവി) പഠനം. ഇത് വെറും കണക്കല്ല, അതിനു പിന്നില്‍ കുറച്ച് കാര്യവുമുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും ഒഴുകിയെത്തിയെന്നും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 37.4 ശതമാനമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് മേഖലയിലെ വളര്‍ച്ചയെന്നുമാണ് പഠന റിപ്പോര്‍ട്ടിന്റെ കാതല്‍.


6.3 കോടി നഗരവാസികളായിരുന്നു കഴിഞ്ഞവര്‍ഷം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുപയോഗിച്ചിരുതെങ്കില്‍ ഇപ്പോള്‍ അത് 8 കോടിയായി ഉയര്‍ന്നു. 2013 -ന്റെ തുടക്കത്തില്‍ നഗരത്തിലും ഗ്രാമത്തിലും കൂടി 7.8 കോടി പേരുണ്ടായിരുന്നു ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍. തൊട്ടുമുമ്പത്തെ വര്‍ഷം അതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം.

അമേരിക്കയ്ക്ക് പുറത്ത് ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെ ന്ന പദവിയാണ് നമുക്കെങ്കില്‍, ഈ പോക്കുപോയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഉപയോക്താക്കളാകുമെന്നാണ് കണക്ക്. സൗഹൃദം പങ്കിടുന്ന കാര്യത്തില്‍ മാത്രമല്ല, മാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ഫെയ്സ്ബുക്ക് ഇന്ന്. കൈയില്‍ ചില്ലറ കാശുള്ളവനും വലിയവനും വലിയ ചടങ്ങുകളൊന്നുമില്ലാതെ പരസ്യം ചെയ്യാവുന്ന സ്ഥലമാണല്ലോ അത്.

ഇനി മുതല്‍ ആഗോള കമ്പനികള്‍ക്ക് സ്വന്തം സാധനങ്ങള്‍ കാമ്പയിന്‍ ചെയ്യാനും അതില്‍ നിന്ന് ലിങ്കിട്ട് അവരവരുടെ ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ ആളെ ചേര്‍ക്കാനുംസാധനങ്ങള്‍ വില്ക്കാനും കൂടുതല്‍ സാധ്യത ലഭിക്കുമെന്നും പറയാം. അത്തരം സാധ്യതകളന്വേഷിച്ചാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മീഡിയ, കോമേഴ്സ് മേഖലയിലെ സ്വതന്ത്ര ഗവേഷകരായ ഇ മാര്‍ക്കര്‍ എല്ലാ വര്‍ഷവും ഇത്തരം ഗവേഷണവുമായി മുന്നോട്ടു പോകുന്നത്.

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയുടെ മുഖ്യ കാരണം സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ കുതിച്ചുചാട്ടമാണ്. സെല്‍ഫോണ്‍ മേഖലയിലെ ആദ്യ കമ്പനികളിലൊന്നായ എറിക്‌സണ്‍ ഈയിടെ പുറത്തുവിട്ട കണക്കനുസരിച്ച് ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യക്കാര്‍ പ്രതിദിനം ശരാശരി 3.18 മണിക്കൂര്‍ സെല്‍ഫോണില്‍ ടച്ചു ചെയ്തിരിക്കുന്നുവെന്നാണ് അവര്‍ പുറത്തുവിട്ട കണക്ക്. മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളില്‍ വെറും അമ്പതുമിനിട്ട് സ്മാര്‍ട്ട്ഫോണിന് മുന്നില്‍ ചെലവഴിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. അതിന്റെ മൂന്നിലൊന്നു സമയം ചെലവഴിക്കുന്നത് വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളിലാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുനോക്കിയാല്‍ 63 ശതമാനമാണ് ആപ്പുകളുടെ ഉപയോഗത്തില്‍ ഇന്ത്യയില്‍ കണ്ട വളര്‍ച്ച. ചുരുക്കമിതാണ്: സോഷ്യല്‍ മീഡിയയുടെ കാര്യത്തിലായാലും ആപ്പുകളുടെ കാര്യത്തിലായാലും അപ്രതീക്ഷിതമായ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. (ആഗോള തലത്തിലാണെങ്കില്‍ ഈ വളര്‍ച്ച മന്ദഗതിയിലാണ്.) എന്നുവെച്ചാല്‍, നമ്മുടെ മറ്റൊരു അവയവമായി സ്മാര്‍ട്ട്ഫോണ്‍ മാറിയ പുതിയ കാലത്ത് ഈ വളര്‍ച്ച സാമൂഹിക ജീവിതത്തിലും കച്ചവടരംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. കുളിക്കാനുള്ള സോപ്പുപോലും ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങുന്ന കാലമാണിത്.

തക്കാളിവില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍



ചിറ്റൂര്‍: വേലന്താവളം പച്ചക്കറിച്ചന്തയില്‍ തക്കാളിവില കുത്തനെ കുറഞ്ഞു. ഒരുകിലോയ്ക്ക് അഞ്ചുരൂപയില്‍ താഴെയാണ് വില.
വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ അനുകൂല കാലാവസ്ഥയായതിനാല്‍ ഇക്കുറി മികച്ച വിളവ് ലഭിച്ചിരുന്നു. ഉത്പാദനവര്‍ധനയെത്തുടര്‍ന്ന് വേലന്താവളം ചന്തയില്‍ തക്കാളിവരവ് കൂടിയതും ആന്ധ്ര, മൈസൂര്‍, ഒട്ടംഛത്രം, പഴനി, ദിണ്ടിക്കല്‍, ഈറോഡ് എന്നിവിടങ്ങളില്‍നിന്ന് ഹൈബ്രിഡ് ഇനം വരാന്‍തുടങ്ങിയതും വില കുറയാനിടയാക്കി.

30 ടണ്‍ എത്തിയിരുന്ന ചന്തയില്‍ ഇപ്പോള്‍ 60 ടണ്ണിനടുത്ത് എത്തിയിട്ടുണ്ട്.
14 കിലോവരുന്ന ഒരു കൂട തക്കാളിക്ക് 60 മുതല്‍ 70 രൂപവരെ വിലയായതോടെ വിലയിടിവ് കര്‍ഷകര്‍ക്ക് താങ്ങാനാകാത്തവിധം ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഉത്പാദിപ്പിച്ച തക്കാളി എങ്ങനെയും വില്പന നടത്താതിരുന്നാല്‍ നശിപ്പിക്കേണ്ടിവരും. അതുമൂലം കിട്ടുന്നവിലയ്ക്ക് നഷ്ടത്തില്‍ വില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരേക്കറില്‍ തക്കാളി ഉത്പാദിപ്പിക്കാന്‍ 50,000 രൂപ ചെലവുവരും. കൃഷിയിടത്തില്‍നിന്ന് ചന്തയിലെത്തിക്കാനുള്ള തുക ഇതിനുപുറമെയാണ്.

ബാങ്ക്, പണമിടപാടുകാര്‍ എന്നിവരില്‍നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. തിരിച്ചടവിന് വഴികാണാതെ ദുരിതത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. തക്കാളിവിലയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സാമ്പത്തികബാധ്യതയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
വേലന്താവളം ചന്തയില്‍നിന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് തക്കാളി കയറ്റിപ്പോകുന്നതെന്ന് കരാറുകാരന്‍ ശശികുമാര്‍ പറഞ്ഞു.

സൗജന്യ എ.ടി.എം. ഇടപാടുകള്‍ അഞ്ചാക്കി


കൊച്ചി: കൂടുതല്‍ ജനങ്ങളെ ബാങ്കിങ് സേവനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ പദ്ധതി പുരോഗമിക്കുന്നതിനിടെ രാജ്യത്തൊട്ടാകെ എ.ടി.എം. ഇടപാടുകള്‍ക്ക് നിയന്ത്രണം. സ്വന്തം ബാങ്കിലെ പ്രതിമാസ സൗജന്യ എ.ടി.എം. ഇടപാടുകള്‍ രാജ്യമെമ്പാടും അഞ്ചായി ചുരുങ്ങുകയാണ്. നിലവില്‍, സ്വന്തം ബാങ്കുകളിലെ എ.ടി.എമ്മുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാമായിരുന്നു. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍, സ്വന്തം ബാങ്കിന്റേതായാലും മറ്റു ബാങ്കുകളുടേതായാലും, ഓരോ ഇടപാടിനും 20 രൂപ വീതം ഫീസ് നല്‍കേണ്ടി വരും.


മറ്റ് ബാങ്കുകളിലെ എ.ടി.എം. ഇടപാട് ആറു മെട്രോ നഗരങ്ങളില്‍ മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മെട്രോ അല്ലാത്തിടങ്ങളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ എന്നത് തുടരും. ഫലത്തില്‍ മെട്രോ നഗരങ്ങളില്‍ മൊത്തം എട്ടും മറ്റിടങ്ങളില്‍ പത്തും സൗജന്യ എ.ടി.എം. ഇടപാടുകളേ പ്രതിമാസം ഇനി സാധ്യമാകൂ. പണം പിന്‍വലിക്കലിനു പുറമെ അക്കൗണ്ടിലെ ബാലന്‍സ് നോക്കുന്നതും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്രവൃത്തികളും ഓരോ ഇടപാടായാണ് കണക്കാക്കുക.


എ.ടി.എമ്മുകളിലെ സുരക്ഷയ്ക്ക് ചെലവേറുമെന്ന് ചൂണ്ടിക്കാട്ടിയാണ് സൗജന്യ ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നത്. രാജ്യത്ത് നിലവില്‍ ഏതാണ്ട് 1.6 ലക്ഷം എ.ടി.എമ്മുകളാണ് ഉള്ളത്. 2007 മാര്‍ച്ചില്‍ ഇത് ഏതാണ്ട് 27,000 മാത്രമായിരുന്നു. കൂടുതല്‍ ഇടപാടുകാരെ എ.ടി.എമ്മുകളിലേക്ക് ആകര്‍ഷിച്ച ശേഷം ഫീസ് ഈടാക്കുന്നത് കടുത്ത അനീതിയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു

മുംബൈ:  ഓഹരി വിപണികളില്‍ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 74 പോയന്റ് ഉയര്‍ന്ന് 28,237ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8442ലുമെത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലാണ്.


മികച്ച നേട്ടമുണ്ടാക്കിയ എസ്ബിഐ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ശോഭ, ഹിന്‍ഡാല്‍കോ, ജെപി അസോസിയേറ്റ്‌സ്, സെയില്‍, റിലയന്‍സ് പവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, ക്രോംപ്ടണ്‍, ഐഡിയ, ഭാരത് ഫോര്‍ജ്, ഐഡിബിഐ തുടങ്ങിയവയാണ് നേട്ടത്തില്‍.

ഡിഎല്‍എഫ്, ജിഎംആര്‍ ഇന്‍ഫ്ര, ഒഎന്‍ജിസി, ഇമാമി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

What one entrepreneur is doing for clean water


      India is truly a very enterprising country and Prime Minster Modi is right when he says that the government just has to be an enabler and get rid of cumbersome licenses, inspections and work on making the ease of doing business much faster. This will really put India on the map with proposals not only from outside our borders but also within the country. The need is imperative we have already lost too much time so I do hope the government can come in with some much needed big reforms in labour, land acquisition and retrospective taxes.

For example, if we were to take just the Swachh Bharat Abhiyan there are several areas that could be addressed by a public-private partnership or even enterprising entrpreuners, from clean water, to waste management, sewage treatment,  toilets, dustbins, sweepers to name just a few. And there are many in India who really want a cleaner, healthier environment. Unfortunately, there also many who spit and litter and pour toxic waste into our rivers. A total lack of civic sense makes the Swachh Bharat Abhiyan that much more difficult.
 
Recently, I came across a flyer that advertised a new mechanized method of cleaning water tanks. It was intriguing.  I wanted my tanks cleaned but the thought of emptying them out, and getting someone who may be unhygienic and carry a skin disease with dirty feet to clean the tank was daunting. I have a problem with manual cleaning, especially when the cleaner has no idea of cleanliness. This coupled with a fear of water borne diseases having had typhoid twice, made me reluctant to hire my local plumber. Drinking RO water helps but to brush ones teeth and wash hands, vegetables and salads in water that may be full of impurities that comes out of a tap can also lead to water borne diseases.

So I took up the flyer and called up GD Water Consult. The owner Vincie Hans had an interesting story to tell. His main business is The Placers, a 15 years-old recruiting company for mid -level and senior management for Africa, the Middle East, Singapore and India. He started the tank cleaning enterprise when he found a dirty plumber’s assistance cleaning his tank. He had small children and was concerned about their health. What do you do when the guy cleaning your tank is himself dirty?
“I just had to find a better way to get this done,” he said.

Why could a water tank not be cleaned mechanically with a machine? He thought.  It would save water, it would prevent pathogens from the hair and skin of cleaners getting into potable water and it would not require emptying out the tank. The next few years he researched machines that could do this.
It was tough at first because due to leakages there is a high silt content in the potable water in India. He finally found the machine that could do it and started GD Water Consult one and half years ago and already has 4,000 clients. As of now he handles clients in South Delhi and Gurgaon but seeing the demand he wants to go pan India.

I was eager to see how it works and his men came around with what looked like a giant hoover/vacuum cleaner. It sucked out the two-inch silt from the bottom of the tank along with the lower layer of water and within 45 minutes, a 11,500 litre tank was completely cleaned without my having to empty the tank. I could see the clean white tiles shining below! This was incredible.   Because the suction power of the vacuum was so great the silt did not mix with the water but was cleanly sucked out into a drain.  Only about 25 percent of the water is wasted.

“Cleaning the water tanks regularly is crucial,” says Hans. “We have found earthworms, dead lizards and birds in the tanks that we cleaned,” he said.
Entrepreneurship is not lacking in India and more and more people like Hans are thinking out of the box. In Hans’s case he saw something that worried him and decided to find a solution. There are millions of residences and offices that would want their tanks cleaned the mechanized way. More ideas like his are needed to make Swachh Bharat Abhiyan from a vision to a reality.

Microsoft Technical Communities got recognized at TechEd India 2014

Microsoft recognized the active technical communities in India at the closing note of TechEd India 2014. I was fortunate to be among the people who were called upon. The three user groups that got recognized were:
For the Bangalore IT Pro group, I credit this recognition to Kaliyan Selvaraj,who was the founder and relocated to Singapore later, for all the hard work he had put in building this group. We cannot run the show without a lot of support from Microsoft in terms of facilities and providing access to the Microsoft evangelists to work with us. Talking about the evangelists, these technical communities are grateful to folks like Vinod M, MS Anand, Pracheta B, Sandeep Alur, and many more I did not mention here. Usha, who is the community manager at Microsofr deserves a mention here. She is new to the role but has been pulling strings to get us the support we need from all directions.

https://www.youtube.com/watch?v=efN69LrwwQI