വാരണാസി:
ഇത് മഹാഷ്ടാ മുറാസി. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന
വ്യക്തിയെന്ന ഗിന്നസ് റെക്കോർഡാണ് ഈ മുത്തച്ഛന് സ്വന്തമായുള്ളത്. 1835
ജനുവരി ആറിനാണ് താൻ ജനിച്ചതെന്നാണ് മുറാസി പറയുന്നത്. ബാംഗ്ലൂരിൽ
ജനിച്ച് വളർന്ന മുറാസി 1903 വരെ വാരണാസിയിലാണ് കഴിഞ്ഞതെന്ന് അധികൃതർ
വ്യക്തമാക്കുന്നു. 1957 വരെ നഗരത്തിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്ത
അദ്ദേഹം തന്റെ നൂറ്റി ഇരുപത്തിരണ്ടാമത്തെ വയസിലാണ് വിരമിച്ചത്. ''ഞാൻ
വളരെ കാലമായി ജീവിച്ചിരിക്കുകയാണ്. എന്റെ ചെറുമക്കളും അവരുടെ
മക്കളുമെല്ലാം മരിച്ചു പോയി. മരണം എന്നെ മറന്നു പോയെന്നാണ് തോന്നുന്നത്.
നൂറ്റന്പതും, നൂറ്റെഴുപതും വയസ് പിന്നിട്ടിട്ടും ഞാൻ മരിച്ചില്ല. ഞാനൊരു
അനശ്വരനാണെന്നാണ് തോന്നുന്നത്. എന്തായാലും ഇത് ഞാൻ ആസ്വദിക്കുകയാണ്'',
മുറാസി പറയുന്നു.മുറാസിയുടെ
ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയിൽ കാർഡുകളിലുമെല്ലാം അദ്ദേഹം പറയുന്ന
വിവരങ്ങൾ വ്യക്തമാണ്. എന്നാൽ ഇക്കാര്യം ഇതു വരെ വൈദ്യ പരിശോധന നടത്തി
തെളിയിക്കാൻ സാധിച്ചിട്ടില്ല. അവസാനമായി മുറാസി സന്ദർശിച്ച ഡോക്ടർ 1971ൽ
അന്തരിച്ചു. അതിനു മുന്പുള്ള അദ്ദേഹത്തിന്റെ വൈദ്യ റെക്കോർഡുകളൊന്നും
ലഭ്യമല്ല.
No comments:
Post a Comment