ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള എന്‍1 ടാബ്‌ലെറ്റ് ജനുവരിയില്‍
നോക്കിയ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തങ്ങളുടെ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിന് വിറ്റ ശേഷം നോക്കിയ ഗാഡ്ജറ്റ് വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. എന്‍1 എന്ന ടാബ്‌ലെറ്റുമായാണ് നോക്കിയ തിരിച്ചുവരവിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയാണ് നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയ ആദ്യ ലൂമിയ ഫോണ്‍ മൈക്രോസോഫ്റ്റ് വിപണിയില്‍ എത്തിച്ചത്. ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഗാഡ്ജറ്റ് വിപണിയില്‍ നിന്നും അപ്രത്യക്ഷമാകുമോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി നോക്കിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചത്.
നോക്കിയ ബ്രാന്‍ഡ് വീണ്ടും ഉപയോക്താക്കളില്‍ എത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് നോക്കിയ ടെക്‌നോളജീസ് തലവന്‍ സെബാസ്റ്റിയന്‍ നിസ്‌ട്രോം പറഞ്ഞു. മികച്ച ഡിസൈനിലും ടെക്‌നോളജിയിലും ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞാണ് എന്‍1 വിപണിയില്‍ എത്തിക്കുന്നതെന്ന് നിസ്‌ട്രോം കൂട്ടിച്ചേര്‍ത്തു.
7.9 ഇഞ്ച് സ്‌ക്രീനും ആകര്‍ഷകമായ അലുമിനിയം ബോഡിയുമായാണ് നോക്കിയയുടെ എന്‍1 എത്തുന്നത്. 6.9 മില്ലിമീറ്റര്‍ ആണ് എന്‍1 ന്റെ കനം. ആന്‍േഡ്രായ്ഡ് 5.0 പതിപ്പായ ലോലിപോപ്പിലാകും ടാബിന്റെ പ്രവര്‍ത്തനം. 64-ബിറ്റ് ഇന്റല്‍ ക്വാഡ്-കോര്‍ ആറ്റം പ്രൊസസ്സര്‍ കരുത്തുപകരുന്ന ഗാഡ്ജറ്റില്‍ നോക്കിയയുടെ സ്വന്തം സെഡ് ലോഞ്ചര്‍ യൂസര്‍ ഇന്റര്‍ഫേസായ 'Skin' ഉം ഉണ്ട്.
കണക്ടിവിറ്റിയ്ക്കായി മൈക്രാ യുഎസ്ബി പോട്ടും ഇതില്‍ നല്‍കിയിട്ടുണ്ട്. 5300 മില്ലിആമ്പെയറിലുള്ള ലിഥിയം-അയണ്‍ ബാറ്ററിയാകും ടാബിന് ജീവനേകുക. കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
ജനുവരിയില്‍ ചൈനയിലാണ് നോക്കിയ എന്‍1
പുറത്തിറങ്ങുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ടാബ്‌ലെറ്റ് എത്തും. 249
ഡോളര്‍ (ഏകദേശം 15,000 രൂപ) ആണ് നോക്കിയ ഇട്ടിരിക്കുന്ന വില.
പതിവില്‍ നിന്നു വ്യത്യസ്തമായി നോക്കിയ നേരിട്ടല്ല ഗാഡ്ജറ്റ് നിര്‍മിച്ചിരിക്കുന്നത്. തായ്‌വാനില്‍ നിന്നുള്ള 'ഫോക്‌സ്‌കോണ്‍' എന്ന കമ്പനിയാണ്. ബ്രാന്‍ഡ്‌നെയിം, ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവ നോക്കിയയുടേതാണ്. ഇവ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഫോക്‌സ്‌കോണിന് നല്‍കുകയായിരുന്നു.
രൂപകല്‍പനയില്‍ ഐപാഡ് മിനിയുമായി ചെറുതല്ലാത്ത സാമ്യം പുലര്‍ത്തുന്നുണ്ട് നോക്കിയ ടാബ്‌ലെറ്റ്. മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് നോക്കിയ ബ്രാന്‍ഡിങ്ങില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുന്ന എന്‍1 ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖ ടാബ്‌ലെറ്റ് നിര്‍മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. അടുത്ത വര്‍ഷം ടാബ്‌ലെറ്റ് വില്‍പന 11 ശതമാനം വളര്‍ന്ന് 22.8 കോടി യൂണിറ്റുകളിലേക്ക് ഉയരുമെന്നാണ് മാര്‍ക്കറ്റ് സ്റ്റഡികള്‍ വ്യക്തമാക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ നിന്ന് നോക്കിയ ബ്രാന്‍ഡ് നെയിം ഒഴിവാക്കിയെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ മൈക്രോസോഫ്റ്റ് ഇപ്പോഴും നോക്കിയ എന്ന പേര് ഉപയോഗിക്കുന്നുണ്ട്. അടുത്ത പത്തു വര്‍ഷത്തേക്ക് ഫോണുകളില്‍ നോക്കിയ ബ്രാന്‍ഡ്‌നെയിം ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റിന് അവകാശമുണ്ട്. നോക്കിയയും മൈക്രോസോഫ്റ്റും ഒരേ ബ്രാന്‍ഡ്‌നെയിമില്‍ ഗാഡ്ജറ്റുകള്‍ എത്തിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമോ എന്ന സംശയമുയര്‍ത്തുന്നുണ്ട്.
മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ വില്‍പന കരാര്‍ പ്രകാരം 2016 വരെ നോക്കിയക്ക് സെല്‍ഫോണുകള്‍ നിര്‍മിക്കാനാവില്ല. എന്നാല്‍ മറ്റു മൊബൈല്‍ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ല. നോക്കിയയുടെ പുതിയ സംരംഭത്തിന് തങ്ങളുമായി ബന്ധമൊന്നുമില്ല എന്നു മാത്രമായിരുന്നു നോക്കിയ ടാബ്‌ലെറ്റ് പുറത്തിറക്കുന്നതിനെ കുറിച്ചുള്ള മൈക്രോസോഫ്റ്റിന്റെ പ്രതികരണം.

No comments:
Post a Comment