Saturday, January 31, 2015

550 കോടി പ്രകാശ വര്‍ഷത്തിനപ്പുറത്തു നിന്നും ഒരു സന്ദേശം: കൗതുകത്തോടെ ശാസ്ത്രലോകം

  550 കോടി പ്രകാശ വര്‍ഷത്തിനപ്പുറത്തു നിന്നും ഒരു സന്ദേശം: കൗതുകത്തോടെ ശാസ്ത്രലോകം വാഷിങ്‌ടണ്‍: ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച ആ സന്ദേശം അന്യഗ്രഹ ജീവികളുടെയാണോ, ഈ പ്രവഞ്ചത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ ഒറ്റയ്ക്കല്ലെ? തുടങ്ങിയ സംശയങ്ങള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. ന്യൂ സൗത്ത്‌ വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത്തിയ തരംഗം പിടിച്ചെടുത്ത്.
സെക്കന്‍ഡില്‍ നേരിയ അംശം മാത്രമാണു തരംഗം നീണ്ടത്‌. റേഡിയോ തരംഗത്തിന്റെ ഉറവിടം കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് അന്യഗ്രഹജീവികളുടേതാണെന്നു വാദിച്ച്‌ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് "ന്യൂ സയന്റിസ്‌റ്റ്‌"മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.
ഇനിയും കൂടുതല്‍ തരംഗം ലഭിച്ചേക്കാം, എന്നാല്‍ അന്യഗ്രഹ ജീവികളുമായുള്ള ആശയ വിനിമയത്തിന്റെ തുടക്കമാണിതെന്നു റോയല്‍ ആസ്‌ട്രോണാമിക്കല്‍ സൊസൈറ്റി അംഗം ഡോ. പെട്രോഫ്‌ അവകാശപ്പെട്ടു. അതേ സമയം അന്യഗ്രഹത്തില്‍നിന്നുള്ള വസ്‌തുക്കള്‍ പസഫിക്‌ സമുദ്രത്തില്‍നിന്നു കിട്ടിയതായി അവകാശപ്പെട്ട്‌ കാന്‍ബറ റിസേര്‍ച്ച്‌ സ്‌കൂള്‍ ഓഫ്‌ ഫിസിക്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങിലെ ഡോ. ആന്റണ്‍ വാള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment