Monday, January 26, 2015

വാട്ട്സ് ആപ്പിന് മുന്‍പ് ഫ്രീവോയിസ് കോള്‍ 'ഹൈക്കില്‍' വരും

വാട്ട്സ് ആപ്പിന് മുന്‍പ് ഫ്രീവോയിസ് കോള്‍ 'ഹൈക്കില്‍' വരും

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്ലികേഷനായ ഹൈക്ക് , അമേരിക്കന്‍ കമ്പനിയെ വാങ്ങി. അമേരിക്കന്‍ വോയിസ് കോളിംങ് കമ്പനിയായ സിപ്പ് ഫോണിനെയാണ് ഹൈക്ക് വാങ്ങിയിരിക്കുന്നത്. അടുത്ത് തന്നെ വോയിസ് കോളിംങ് സംവിധാനം ഒരുക്കാനാണ് ഈ നീക്കം ഹൈക്ക് നടത്തുന്നതെന്നും അണിയറ വര്‍ത്തമാനം ഉണ്ട്.
ഇന്ത്യന്‍ അമേരിക്കനായ അനൂജ് ജെയിന്‍ തുടങ്ങിയ കമ്പനിയാണ് കെവിന്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഹൈക്ക് ഏറ്റെടുത്തത്. 2012 ഡിസംബറിലാണ് ഹൈക്ക് നിലവില്‍ വന്നത്.
പുതിയ ഏറ്റെടുക്കല്‍ ഫ്രീകോളിംങ് കൊണ്ടുവരുവാനുള്ള ശ്രമം വേഗത്തിലാക്കുമെന്നാണ് ഹൈക്ക് സിഇഒ പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ വാട്ട്സ് ആപ്പിന് മുന്‍പ് ഈ സംവിധാനം ഹൈക്കില്‍ ഏത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ മെസേജിങ്ങ് ആപ്ലികേഷനുകളുടെ മത്സരത്തില്‍ ഇത് നിര്‍ണ്ണായക സ്വദീനം ഹൈക്കിന് നല്‍കും
35 മില്ല്യണ്‍ അംഗങ്ങളാണ് ഹൈക്കിന് ഇപ്പോള്‍ ഉള്ളത്. അടുത്തിടെ ചാറ്റിങ്ങില്‍ കൂടുതല്‍ പ്രദേശിക പ്രത്യേകതകള്‍ കൊണ്ടുവന്ന് ചാറ്റിങ്ങ് ആകര്‍ഷകമാക്കുവാനുള്ള നീക്കത്തിലാണ് ഹൈക്ക്. വാട്ട്സ് ആപ്പിന് പുറമേ ലൈന്‍, വൈബര്‍, വീചാറ്റ്, ടെലഗ്രാം എന്നിവരാണ് ഹൈക്കിന്റെ പ്രധാന എതിരാളികള്‍

No comments:

Post a Comment