പാരീസ്: ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹാക്കിവിസ്റ്റ് ഗ്രൂപ്പ് അനോണിമക്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഹാക്കിംങ് ഗ്രൂപ്പായ ഇവര്‍ വീഡിയോ
സന്ദേശത്തിലൂടെയാണ് ഇത്തരത്തില്‍ ഒരു വെല്ലുവിളി നടത്തിയത്. നേരത്തെ തന്നെ സാമൂഹ്യ പ്രസക്ത സംഭവങ്ങളില്‍ സന്നിധ്യം അറിയിച്ചവരാണ് അനോണിമസ്.
'ഞങ്ങള്‍ നിങ്ങള്‍ക്കെതിരെയുള്ള യുദ്ധം തുടങ്ങാന്‍ പോവുകയാണ്. ഒരുങ്ങിയിരുന്നോളൂ..' ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സന്ദേശത്തിലാണ് ഇസ്ലാമിക തീവ്രവാദികളോട് അനോണിമസ് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര വാദി സംഘടനകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളെയും വെബ് സൈറ്റുകളെയും തകര്‍ക്കുമെന്നാണ് അനോണിമസിന്റെ മുന്നറിയിപ്പ്. നേരത്തെ ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശകാലത്ത് ഇസ്രയേല്‍ സൈറ്റുകളെ ആക്രമിച്ചവരാണ് അനോണിമസ്.
No comments:
Post a Comment