Wednesday, January 21, 2015

കത്തുന്ന ട്രക്ക് ഓടിച്ചുമാറ്റി സൌദി ഉദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

റിയാദ്: ടാങ്കിന് തീപ്പിടിച്ച ട്രക്ക് ഓടിച്ച് മാറ്റി സൌദി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. അയാദ് ബിന്‍ സഫര്‍ അല്‍ ഹര്‍തി എന്ന ഉദ്യോഗസ്ഥനാണ് ഡീസല്‍ അടിക്കാന്‍ നിര്‍ത്തിയിട്ട നിരവധി ട്രക്കുകള്‍ക്കിടയില്‍നിന്ന് കത്തുന്ന ട്രക്ക് അകലേക്ക് ഓടിച്ചു മാറ്റിയത്. ഒരു നിമിഷം വൈകിയെങ്കില്‍ മറ്റ് ട്രക്കുകള്‍ക്ക് കൂടി തീ പിടിക്കുകയും വന്‍ ദുരന്തം ഉണ്ടാവുകയും ചെയ്യുമായിരുന്നു.

ജിദ്ദ മക്ക എക്സ്പ്രസ് വേയിലെ ഷുമായിസിയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കു മുന്നില്‍ വെച്ചാണ് ട്രക്കിന് തീ പിടിച്ചത്. ഡീസല്‍ അടിക്കാന്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിന്റെ എണ്ണ ടാങ്കിനാണ് തീപ്പിടിച്ചത്. ഇവിടെ മറ്റനേകം ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നു.

ഫോണ്‍ കോള്‍ കിട്ടിയ ശേഷം അഗ്നി ശമന പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ട്രക്കിന് തീ പിടിച്ചതായി കണ്ടെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന അയാദ് ബിന്‍ സഫര്‍ അല്‍ ഹര്‍തി ഉടന്‍ തന്നെ കത്തുന്ന ട്രക്കിലേക്ക് ഓടിക്കയറി അകലേക്ക് ഓടിച്ചു കൊണ്ടിട്ടു. ഇവിടെ വെച്ച് അഗ്നി ശമന പ്രവര്‍ത്തകര്‍ തീ കെടുത്തി. തക്ക സമയത്ത് ധീരമായ ശ്രമത്തിലൂടെ വന്‍ അപകടം ഒഴിവാക്കിയ ഉദ്യോഗസ്ഥനെ പ്രതിരോധ വകുപ്പ് വക്താവ് അഭിനന്ദിച്ചു.

- See more at: http://www.asianetnews.tv/pravasam/article/22193_Heroic-officer-drives-burning-diesel-truck-away-to-protect-lives#sthash.DUDDdOAS.dpuf

No comments:

Post a Comment